മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് എം വി ഗോവിന്ദന്
മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നാണ് സിപിഎം കണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് രേഖയിലൊക്കെ വിശദീകരിച്ചിട്ടുള്ളത്. വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടല്ലോ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലും ലീഗിലും യു.ഡി.എഫിലും പ്രശ്നങ്ങളുണ്ട്. വര്‍ഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി.