അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്; മുഖ്യമന്ത്രിക്ക് കത്ത് നല്കി നെന്മാറ എംഎല്‍എ കെ ബാബു
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ പ്രതിഷേധം. ആനയെ പറമ്പിക്കുളത്തു കൊണ്ടുവരരുതെന്ന് കാട്ടി നെന്മാറ എംഎല്‍എ കെ ബാബു ആവശ്യപ്പെട്ടു. അരിക്കാമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് നെന്മാറ എം.എല്‍.എ കെ. ബാബു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എം.എല്‍.എ കത്ത് നല്കി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വ്യാഴാഴ്ച ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വെച്ച് പിടിക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഈ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. മദപ്പാടിലുള്ള ആനയെ മാറ്റുന്നതില്‍ കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും വിദഗ്ദ്ധ സമിതി അവയ്ക്ക് മറുപടി നല്‍കിയിരുന്നു.
അതേസമയം വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ഇല്ലാത്തതിനാല്‍ മിഷന് അരിക്കൊമ്പന് നീണ്ടേക്കുമെന്നാണ് വിവരം. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ ജി.പി.എസ് സാറ്റ്ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്.