ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ

പുതിയ നിർദേശവുമായി ഇൻസ്റ്റഗ്രാം. യൂസർമാർക്ക് തങ്ങളുടെ പ്രായം സ്ഥിരീകരിക്കാനെന്ന പേരിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്യാൻ ഇൻസ്റ്റഗ്രാം ഉടൻ യൂസർമാരോട് നിർദേശിക്കുമെന്നാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാം തന്നെയാണ് ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ച് സൂചന നൽകിയത്.
ഇനിമുതൽ ഒരു വ്യക്തിയുടെ പ്രൊഫൈലിലെ ജനന തീയതി എഡിറ്റ് ചെയ്യാൻ ശ്രമിച്ചാൽ അത് തെളിയിക്കാൻ തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുമെന്നും അതിനായി ഐ.ഡി അപ്ലോഡ് ചെയ്യുക, അല്ലെങ്കിൽ വീഡിയോ സെൽഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കിൽ മ്യൂച്വൽ ഫ്രണ്ട്സിനോട് നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാൻ ആവശ്യപ്പെടുക എന്നിങ്ങനെ ഓപ്ഷനുകളാണ് ലഭ്യമാകുക. പുതിയ ഓപ്ഷനുകൾ ആദ്യം അമേരിക്കയിലാണ് പരീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾ നൽകുന്ന ഐ.ഡി വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സുരക്ഷിതമായി സ്റ്റോർ ചെയ്യുമെന്നും അത് 30 ദിവസത്തിനകം സ്വയം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഇൻസ്റ്റഗ്രാം പറയുന്നു.
അതേസമയം, ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കത്തിൽ അക്രമദൃശ്യങ്ങൾ 86 ശതമാനം വർധിച്ചെന്ന് ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും മെറ്റ അവകാശപ്പെട്ടിരുന്നു.