നിങ്ങളുടെ വാട്സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം
നിങ്ങളുടെ വാട്സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം
ഉപയോക്താക്കള്‍ക്ക് മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. നിങ്ങളുടെ വാട്സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം. കോണ്ടാക്ടിലുള്ള ആര്‍ക്കൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാം എന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് മെസേജിംഗ് പ്ലാറ്റ്ഫോം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ‘മൈ കോണ്ടാക്ട്സ് എക്സപ്റ്റ്’ എന്ന ഓപ്ഷന് തെരഞ്ഞെടുക്കാനാകും. ഇതിലൂടെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിശദാംശങ്ങളും ആർക്കാണ് കാണാൻ സാധിക്കുക എന്നത് നിയന്ത്രിക്കാം.
പ്രൈവസി സെറ്റിംഗ്സ് എങ്ങനെ മാറ്റാം?
വാട്സ്ആപ്പ് തുറക്കുക
സ്ക്രീനിന്റെ മുകളില്‍ വലതു വശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
സെറ്റിംഗ്സ് സെലക്ട് ചെയ്ത് അക്കൗണ്ട് എന്നതില്‍ ക്ലിക്കു ചെയ്യുക
പ്രൈവസി ഓപ്ഷന് തെരഞ്ഞെടുത്ത് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, എബൗട്ട് ആന്‍ഡ് പ്രൊഫൈല്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്ക്രീനില്‍ നല്‍കിയിരിക്കുന്ന My contacts except എന്നതിലേക്ക് മാറ്റുക.
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കാണേണ്ടാത്ത കോണ്ടാക്റ്റുകള് തെരഞ്ഞെടുക്കുക. തുടര്‍ന്ന് changes സ്ഥിരീകരിക്കുക.