നടുറോഡില്‍ നഗ്നതാ പ്രദര്‍ശനം; പ്രതിയെ കൈയ്യോടെ പിടികൂടി പൊലീസ്
നടുറോഡില്‍ നഗ്നതാ പ്രദര്‍ശിപ്പിച്ചയാളെ പൊലീസ് പിടികൂടി. കോതമംഗലം കീരമ്പാറ പൊക്കയില് വീട്ടില്‍ ഷാജി എല്‍ദോസ് (50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂര്‍ കുന്നം ഭാഗത്ത് നടന്നു പോയ വീട്ടമ്മയ്ക്കു മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
വഴി ചോദിക്കാനെന്ന വ്യാജേനെ വീട്ടമ്മയോട് സംസാരിച്ച ഇയാള്‍ അപ്രതീക്ഷിതമായി നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് വീട്ടമ്മ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. മൂവാറ്റുപുഴ സബ് ഇന്‍സ്പക്ടര്‍ എം.ഡി ബിജുമോന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. നഗ്നതാ പ്രദര്‍ശനത്തിനും മോഷണ ശ്രമത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights – Nudity On Road, Accused Arrested, Kerala Police