അബ്ദുൾ നാസർ മദനി നാളെ കേരളത്തിലെത്തും
പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനി നാളെ കേരളത്തിലെത്തും. ബംഗളുരു പൊലീസിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിമാനമാർഗം ആകും തിങ്കളാഴ്ച കൊച്ചിയിലെത്തുക. ആരോഗ്യസ്ഥിതി മോശമായ പിതാവിനെ സന്ദർശിക്കാനും സ്വന്തം ചികിത്സയ്ക്കുമായാണ് മദനി വരുന്നത്.
കർണാടക പോലീസ് മദനിക്ക് കർശന സുരക്ഷ ഒരുക്കും. . മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.ബംഗളുരു സ്ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ട് മാസങ്ങളായി. എന്നാൽ സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയായിരുന്നു. കർണ്ണാടകയിലെ രാഷ്ട്രീയ മാറ്റവും ഇതിന് കാരണമായി. കർണ്ണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ മദനിക്ക് അനുകൂല തീരുമാനം എടുക്കുകയായിരുന്നു.