വളർത്ത് മൃഗങ്ങളെ പരിചരിക്കാം ആരോഗ്യത്തോടെ.
വളർത്തു മൃഗങ്ങളെ വീട്ടിലെ ഒരംഗത്തെപോലെയാണ് കൊണ്ട് നടക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ചിലരാകട്ടെ ഇവയെ വീട്ടിൽ വാങ്ങികൊണ്ടുവരുന്നതല്ലാതെ പിന്നീട് അവയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. എന്നാൽ പ്രത്യേക പരിചരണവും ശ്രദ്ധയും അവയ്ക്കും ഉറപ്പാക്കേണ്ടത് അതിന്റെ ഉടമസ്ഥരുടെ കടമയാണ് എന്നത് മറക്കരുത്. വളർത്തു മൃഗങ്ങളെ വളർത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പതിവ് പരിശോധനകൾ നിർബന്ധം
ആറുമാസം കൂടുമ്പോഴോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ ഇടക്കിടെ ആരോഗ്യപരിശോധനകൾ നടത്താത്തുന്നവരാണ് നമുക്കിടെ ഉളളവർ. അത്പോലെതന്നെ വളർത്തു മൃഗങ്ങൾക്കും അത്തരത്തിലുള്ള പരിശോധനകൾ അത്യാവശ്യമാണ്. ദന്ത ശുചിത്വം, ചർമ്മം, രോമങ്ങൾ എന്നിവയുടെ പരിശോധനമുതൽ ശരീരഭാരം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം എന്നിവയടക്കമുള്ള പരിശോധനകൾ വർഷത്തിലൊരിക്കലെങ്കിലും വളർത്തു മൃഗങ്ങൾക്ക് നിർബന്ധമായി ചെയ്തിരിക്കണം. ഇതിന് വേണ്ടി ഇടക്ക് മൃഗഡോക്ടറെ സന്ദർശിക്കുന്നതും നിങ്ങളുടെ വളർത്തുമൃഗത്തിന് ആരോഗ്യപരമായ പ്രശ്നങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്.
മുടങ്ങാതെ കുത്തിവെപ്പുകളെടുക്കണം
കുട്ടികൾക്ക് പോളിയോ കുത്തിവെപ്പുകൾ എടുക്കുന്നത് പോലെതന്നെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നൽകേണ്ടത് നിർഭന്തമാണ്. കൂടാതെ സമയബന്ധിതമായി ഇവ നൽകാനുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഏതെങ്കിലും കുത്തിവെപ്പെടുക്കാൻ കാലതാമസം നേരിട്ടാൽ അത് വളർത്തുമൃഗത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കാൻ സാദ്ധൃതയുണ്ട്.
സ്ഥലവും സുരക്ഷയും ഉറപ്പാക്കണം
വ്യക്തിഗത ഇടങ്ങളെ നാം എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത് പോലെ തന്ന വളർത്തുമൃഗങ്ങളും അവർക്ക് മാത്രമായ ഇടങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് സൗകര്യപ്രദവും പരിചിതവുമായ ചെറിയ ഇടം ഉണ്ടാക്കിയെടുക്കണമെന്നതും നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിശ്രമിക്കാവുന്ന ഇടമായിരിക്കണം അത്.
സ്നേഹവും കരുതലും നൽകണം
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും അത് പോലെ തന്നെയാണ് വളർത്തുമൃഗങ്ങളും. അവരെ സംബന്ധിച്ചിടത്തോളം അതിന്റെ ഉടമസ്ഥന്റെ കുടുംബത്തിലുള്ളവരാണ് അവരുടെ ലോകം. അവർക്ക് നിങ്ങളുടെ ശ്രദ്ധയും പരിഗണനയും അവർക്ക് വളരെ ആവശ്യമാണ്. ഇടക്കിടക്ക് അവയെ കളിപ്പിക്കാനും, അവയെ തലോടാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തുക.
Content Highlight: Pets, cared, health