കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവാവ് മരിച്ചു
വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. നടുവട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. കെഎസ്ഇബി ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു അര്ജുന്.
അപകടമുണ്ടായ ഉടനെ അര്‍ജുനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തി. കുറ്റക്കാരായവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: KSEB, Accident, Electric Post, Death