“പിണറായി വിജയന് മിനി മോദി , ചരിത്രത്തില്‍ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രി”.. ; രൂക്ഷഭാഷയിൽ വിമർശനം ഉയർത്തി രാമചന്ദ്ര ഗുഹ
രാഷ്ട്രീയത്തിലെ വ്യക്തിപൂജയടക്കം ആറു കാര്യങ്ങളാണ് ജനാധിപത്യ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ഒപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രാമചന്ദ്ര ഗുഹ വിമർശിച്ചു .നിലവിൽ ജനാധിപത്യ ഇന്ത്യ വലിയവെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്തെ പ്രധാനമന്ത്രി തന്നെ സ്വയം ദൈവമാണെന്ന് പറയുന്നു. അണികള്‍ അത് വിശ്വസിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പല നേതാക്കളും മിനി മോദിമാരാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രത്തില്‍ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നു ആണ് രാമചന്ദ്ര ഗുഹ ആരോപിച്ചത് . കുടുംബാധിപത്യം പുലരുന്ന രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തിനു കൊടുക്കുന്ന തെറ്റായ സന്ദേശം, ഭരണഘടനാസ്ഥാപനങ്ങളുടെ അസ്തിത്വശോഷണം, സാമ്പത്തികവും ലിംഗപരവുമായ അസമത്വം, യാഥാർഥ്യമായി മുന്നിൽനിൽക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ, ഭൂരിപക്ഷ അപ്രമാദിത്വം തുടങ്ങിയവ ഈ വെല്ലുവിളികളിൽപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് നേതൃബിംബമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പിണറായിക്കെതിരെ സംസാരിച്ചത്. പിണറായി വിജയന് ചിലപ്പോള്‍ മുണ്ടുടുത്ത മോദിയായി മാറിയേക്കാം. ഇഎംഎസ്, നായനാര്‍, ജ്യോതി ബസു, മണിക് സര്‍ക്കാര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് പറയുന്നതെന്നും അദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ധാരാളം മിനി മോദിമാരുണ്ടെന്ന് പരാമര്‍ശത്തോടൊപ്പമാണ് രാമ ചന്ദ്രഗുഹ രാജ്യത്തെ മുഖ്യമന്ത്രിമാരെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെക്കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക്ക് എന്നിവരെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ”മോദി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ബിംബമായി മാറുകയാണ്. ഇവിടെ നിങ്ങളുടെ മുഖ്യമന്ത്രിയും അത്തരത്തിലൊരു ബിംബമാണ്. പിണറായി വിജയന് ചിലപ്പോള്‍ മുണ്ടുടുത്ത മോദിയും മമതാ ബാനര്‍ജി സാരിയുടുത്ത മോദിയും കെജ്രിവാള് ബൂഷ് ഷര്‍ട്ടിട്ട മോദിയും നവീന്‍ പട്നായിക് വെള്ളധോത്തി ധരിച്ച മോദിയുമായി മാറിയേക്കാം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്,”എന്ന് രാമചന്ദ്ര ഗുഹ പറയുന്നു. മമതയും ജഗന് മോഹനും ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യമൂല്യങ്ങൾ ഏറ്റവും സന്തുലിതമായി പ്രവർത്തിച്ചത് 1991 മുതൽ 2014 വരെയുള്ള കൂട്ടുകക്ഷിമന്ത്രിസഭയുടെ കാലത്തായിരുന്നു. അന്ന് ആർക്കും ധിക്കാരപരമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. പാർട്ടികൾതമ്മിൽ ബഹുമാനത്തോടെ ആശയവിനിമയം നടത്തി. ന്യൂനപക്ഷങ്ങളിൽ ആത്മവിശ്വാസമുണ്ടായി. സാമ്പത്തികമായും രാജ്യം പുരോഗമിച്ചു. ഫെഡറൽ തത്ത്വങ്ങൾ പാലിക്കപ്പെട്ടു. കോടതികൾ നട്ടെല്ലുയർത്തിനിന്നു. ഭരണഘടനാസ്ഥാപനങ്ങളിൽ കൈകടത്തലുകൾ കുറഞ്ഞു -ഗുഹ നിരീക്ഷിച്ചു.
ഒരു പാർട്ടിക്കും ഇരുനൂറ്റിമുപ്പതിലധികം സീറ്റു കിട്ടാതിരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലത് എന്നും അദ്ദേഹം ഇതിനോട് കൂട്ടിച്ചേർത്ത് പറഞ്ഞു.
സ്വയം ദൈവമാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. അണികൾ അത് വിശ്വസിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യുന്നു. മോദിയുടെ പാർട്ടിയുടെമാത്രം പ്രശ്നമല്ലിതെന്നും . ഇന്ത്യയിൽ എല്ലായിടത്തും രാഷ്ട്രീയം ഇങ്ങനെ ജനാധിപത്യശോഷണം നേരിടുന്നെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു .മാതൃഭൂമി സംഘടിപ്പിച്ച എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണത്തില്‍ ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നത് .