ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് മുഖ്യമന്ത്രി; കടുത്ത നടപടികള്‍ സ്വീകരിക്കും
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താലില്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗമുണ്ട്, അതൊന്നും പാലിക്കാതെയായിരുന്നു അത് ആഹ്വാനം ചെയ്തവരുടെ ഇടപെടല്‍. ബസുകള്‍ക്ക് നേരെ ഉള്‍പ്പെടെ ആക്രമണം നടത്തി. മുഖം മൂടി ധരിച്ച് ആസൂത്രിതമായ ആക്രമണം. തീര്‍ത്തും അപലപനീയം. ഒരുപാടു പേര്‍ക്ക് പരിക്കേറ്റു. പൊതു അന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്.
പോലീസ് ശക്തമായി ഇടപെട്ടു. ഇനിയും ശക്തമായി ഇടപെടുക തന്നെ ചെയ്യും. കുറേപ്പേരെ പിടികൂടി. ഇനിയും പിടികൂടാനുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ അക്രമം നടത്തിയവരെ ഒപ്പം നിറുത്തിയവരുണ്ട്. തത്കാല നേട്ടത്തിന് ഇവരെ ഒപ്പം കൂട്ടിയവര്‍ ആലോചിക്കണം. വര്‍ഗീയതയ്ക്ക് വര്‍ഗീയത സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. വാക്കാലോ നോക്കാലോ ഇക്കൂട്ടരെ ഒപ്പം ചേര്‍ക്കുന്നവര്‍ ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുടെ നയം രാജ്യത്ത് നടപ്പാകുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം സംഘടിക്കുന്നത് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയല്ല വേണ്ടത്. രണ്ടും അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.