മുഖ്യമന്ത്രി മോദിക്ക് പഠിക്കുന്നു ” എപ്പോഴും മൗനം ” : പരിഹാസവുമായി ബെന്നി ബഹന്നാൻ
ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ. കഴിഞ്ഞ കുറേ നാളായി ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. ഒരു എംപിയായ താൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പോരാട്ടം തുടരുമെന്നാണ് ശക്തിധരൻ പറയുന്നത്. ശക്തിധരൻ ധൈര്യമായി നിൽക്കുമ്പോൾ അന്വേഷിക്കണ്ടേ? ആരോപണം തെറ്റാണെങ്കിൽ അന്വേഷണം നടത്തി പൊതുപ്രവർത്തകരുടെ മാന്യത സംരക്ഷിക്കണ്ടേ? വിശ്വാസ്യതയില്ലാത്ത ഒരാൾ ആരോപണം ഉന്നയിച്ചപ്പോൾ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഉമ്മൻ ചാണ്ടി ഒഴിഞ്ഞു പോയില്ല. എല്ലാം അന്വേഷിച്ചു. സി ദിവാകരനും എ ഹേമചന്ദ്രനും സോളാർ കമ്മീഷനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. വസ്തുതാപരമായി നിലനിൽക്കാത്ത റിപ്പോർട്ടായിരുന്നു കമ്മീഷന്റേത്. ഒരു ആരോപണം നേരിടാൻ രണ്ട് ചങ്കിന്റെ ആവശ്യമില്ലെന്നും ബെന്നി ബഹന്നാൻ പരിഹസിച്ചു.