മലമുകളിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയാണോ? എന്നാൽ ഈ നുറുങ്ങുകൾ ശ്രദ്ധിക്കുക
നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന ആളാണോ? ബീച്ച് ഡെസ്റ്റിനേഷനുകളേക്കാൾ നിങ്ങൾ പർവതങ്ങളെയാണോ ഇഷ്ടപ്പെടുന്നത്? എങ്കിൽ തീർച്ചയായും ഇത് നിങ്ങൾ വായിക്കാൻ മറക്കരുത്. ഒരു ദിവസം നിങ്ങൾക്ക് ഇത് ശരിക്കും പ്രയോജനപ്പെട്ടേക്കാം.
8,000 അടിയിൽ കൂടുതൽ ഉയരമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന യാത്രാ പ്രേമികൾ, അക്യൂട്ട് മൗണ്ടൻ സിക്നെസ് (AMS) സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്തരം യാത്രകൾക്ക് ശ്രമിക്കുന്ന ട്രക്കർമാരിലും റൈഡറുകളിലും എഎംഎസ് വികസിപ്പിച്ചേക്കാം. അപൂർവം ചില സന്ദർഭങ്ങളിൽ, അത് ജീവന് തന്നെ ഭീഷണിയായി മാറാനും സാധ്യതയുണ്ട്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുത്താൽ, എഎംഎസ് തടയാൻ കഴിയുന്നതാണ്. അതിനാൽ നിങ്ങളുടെ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിനുമുമ്പ്, ഇവകൂടി ശ്രദ്ധിക്കുക:
- നിങ്ങൾക്ക് ആവശ്യമുള്ളത്ര ഡാർക്ക് ചോക്ലേറ്റും പോപ്കോണും കഴിക്കുക – കുറഞ്ഞ ഓക്സിജന്റെ അളവ് ഉള്ള ഉയർന്ന പ്രദേശങ്ങൾ കയറുമ്പോൾ, ഇവ കഴിക്കുന്നത് പേശികളിലേക്കുള്ള ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് സഹായമാകും.
- ധാരാളം വെള്ളം കുടിക്കുക – ഇതിലൂടെ നിങ്ങളുടെ ശ്വാസോച്ഛ്വാസം വർദ്ധിക്കും, നിങ്ങൾ വെറുതെ ഇരിക്കുകയാണെങ്കിൽപ്പോലും, നിങ്ങൾ സമുദ്രനിരപ്പിൽ ആയിരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ നിങ്ങളുടെ ശരീരത്തിൽ വെള്ളം നഷ്ടപ്പെടും. അതിനാൽ, ഈ ഉയർന്ന പ്രദേശങ്ങളിൽ ട്രെക്കിംഗ് പോലുള്ള കഠിനമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ജലാംശം നഷ്ടമാകാൻ സാധ്യതയുണ്ട്.
- ഓക്സിജൻ സിലിണ്ടർ – ഒരു സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ, നിങ്ങളുടെ കൂടെ ഒരു ഓക്സിജൻ സിലിണ്ടർ കൂടി കരുതുക. നിങ്ങൾക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഉപയോഗിക്കുക. നിങ്ങളുടെ ബാഗുകളിൽ ഇണങ്ങുന്ന പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ നിലവിൽ ധാരാളമായി ലഭ്യമാണ്.
- ഭക്ഷണം ഒഴിവാക്കരുത് – യാത്ര തുടങ്ങുന്നതിന് മുമ്പ് നന്നായി ഭക്ഷണം കഴിക്കുക. കുറച്ച് ദൂരം അല്ലേ ഉള്ളു, പിന്നീട് ഭക്ഷണം കഴിക്കാം എന്ന് യാത്രയ്ക്കിടയിൽ ഒരു ഘട്ടത്തിലും നിങ്ങൾ ചിന്തിക്കരുത്.
- യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഒരു ഡോക്ടറെ കാണുകയും ഉയർന്ന ഉയരത്തിലുള്ള അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന മരുന്നുകൾ വാങ്ങുകയും ചെയ്യുക. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് നിങ്ങൾ ടാബ്ലെറ്റ് എടുക്കണം. കൂടാതെ നിങ്ങൾ താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങുന്നത് വരെ ഇത് ചെയ്യുന്നത് തുടരുക.
- നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള രോഗം മൂർച്ഛിച്ചാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ ഉടൻ തിരികെ മടങ്ങുക.