പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഫലം ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ ഫലം ലഭ്യമായി. പ്രവേശന നടപടികൾ ഇന്ന് രാവിലെ 11 മുതൽ ആരംഭിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്റ് ഇന്നലെ രാത്രി തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിന് ഒന്നാം അല്ലോട്മെന്റിന്റെ പ്രവേശനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 15ന് രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. അവസാന അലോട്ട്മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിച്ച് പ്രവേശനം 24ന് പൂർത്തീകരിക്കും. 25ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കും. ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാൻ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്മെന്റ് നീട്ടിയത് കൊണ്ട് മുഖ്യ അലോട്ട്മെന്റും നീട്ടുകയായിരുന്നു.
Content Highlights: Plus one , admission , First allotment ,published