പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 22.76 കോടി രൂപ; വിദേശകാര്യമന്ത്രി തൊട്ടു പിന്നില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കു വേണ്ടി 2019 മുതല്‍ ചെലവഴിച്ചത് 22,76,76,934 രൂപയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. 21 തവണയാണ് ഇക്കാലയളവില്‍ പ്രധാനമന്ത്രി വിദേശയാത്ര നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് തൊട്ടുപിന്നില്‍. 86 വിദേശയാത്രകള്‍ക്കായി 20,87,01,475 കോടി രൂപ ജയശങ്കര്‍ ചെലവഴിച്ചു.
2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ ജപ്പാന് സന്ദര്‍ശിച്ചു. യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ രണ്ടു തവണ വീതവും സന്ദര്‍ശനം നടത്തി. രാഷ്ട്രപതിയുടെ ഇക്കാലയളവിലെ എട്ടു യാത്രകളില്‍ ഏഴും റാംനാഥ് കോവിന്ദിന്റെ കാലത്തുള്ളതാണ്.
രാഷ്ട്രപതിയുടെ വിദേശയാത്രകള്‍ക്കായി 6,24,31,424 രൂപ ചെലവാക്കി. നിലവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിട്ടന് സന്ദര്‍ശിച്ചത് മാത്രമാണ് പട്ടികയിലുള്ളത്.