പോക്സോ കേസ് പ്രതി പൊലീസ് പിടിയിലായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . മുവാറ്റുപുഴ മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചിറയിൽ വീട്ടിൽ വിഷ്ണു ദേവ് രവികുമാറിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഉൾപ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. മുവാറ്റുപുഴയിൽ മൊബൈൽഷോപ്പിൽ നിന്ന് മൊബൈൽഫോൺ മോഷണത്തിന് ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചക്ക് ശേഷം ആണ് പ്രതി പോക്സോ കേസിലകപ്പെട്ടത് . തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. മുവാറ്റുപുഴ, കുറുപ്പംപടി, പുത്തൻകുരിശ്, കോതമംഗലം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നിരവധി മോഷണ കേസിലെ പ്രതിയാണ്. മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: police arrest pocso case accused