പാലക്കാട് യുവാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍

പാലക്കാട് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കേസില്‍ പ്രതിയായ നരികുത്തി സ്വദേശി ഫിറോസിന്റെ സഹോദരന് റഫീഖ് ആണ് അറസ്റ്റിലായത്. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് മരിച്ചത്. വിക്ടോറിയ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റു വീണ അനസിനെ ഫിറോസ് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റുവെന്നായിരുന്നു ഫിറോസ് ആശുപത്രിയില്‍ പറഞ്ഞത്. വൈകിട്ടോടെ അനസ് മരിച്ചു. പിന്നാലെ അനസ് ഫിറോസിനെ തലയ്ക്കടിച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം അനസിനെ പലതവണ കണ്ടുവെന്നും ഇത് വിലക്കിയിട്ടും പിന്മാറാന് അനസ് തയ്യാറാകാതെ വന്നതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നും ഫിറോസ് പോലീസിന് മൊഴി നല്കി. ഓട്ടോറിക്ഷ അപകടമുണ്ടായിട്ടില്ലെന്നും വ്യക്തമായതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Murder, Palakkad, Anas, Police officer