പാപ്പ എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു
പാപ്പ എമരിറ്റസ് ബനഡ്ക്ട് പതിനാറാമന്‍ കാലം ചെയ്തു. 95 വയസായിരുന്നു. വത്തിക്കാന്‍ പ്രാദേശിക സമയം 9.34നാണ് അദ്ദേഹം അന്തരിച്ചതെന്ന് പ്രസ്താവനയില്‍ വത്തിക്കാന്‍ അറിയിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2005ല്‍ 78-ാം വയസില്‍ മാര്‍പാപ്പയായി സ്ഥാനമേറ്റ അദ്ദേഹം എട്ടു വര്‍ഷങ്ങള്‍ക്ക് ശേ്ഷം 2013ല്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബനഡിക്ട് പതിനാറാമന്‍. ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായമേറിയ മാര്‍പാപ്പ കൂടിയായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ 1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജനിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19ന് എഴുപത്തെട്ടാം വയസ്സില്‍ 265-ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമരിറ്റസായി.