പോപ്പുലര്‍ ഫ്രണ്ട് നേതാവായ സി എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പോപ്പുലര്‍ ഫ്രണ്ട് നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ സി.എ.റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടെ പട്ടാമ്പി കരുങ്കരപ്പുള്ളിയിലെ വീട് വളഞ്ഞാണ് അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനു മുന്‍പു തന്നെ ഇയാളെ കേരള പോലീസും എന്‍ഐഎയും തേടിക്കൊണ്ടിരിക്കുകയായിരുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമ ഹര്‍ത്താലിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായി സ്ഥിരീകരിച്ചിരുന്നു. റൗഫിനെ കണ്ടെത്തുന്നതിനായി വീട്ടില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയിരുന്നു. റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇന്നലെ ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് 12 മണിയോടെ വീട് വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.