പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; വൈദികന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന് പിടിയില്‍. കവളങ്ങാട് മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് പള്ളിയിലെ താല്‍ക്കാലിക ചുമതലയുള്ള ഫാദര്‍ ശിമയോന് (77) ആണ് ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
ഏപ്രില്‍ പതിമൂന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിശുദ്ധവാരവുമായി ബന്ധപ്പെട്ടാണ് വൈദികന് താല്‍ക്കാലിക ചുമതലയില്‍ ഫാ.ശിമയോന് ഈ പള്ളിയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിയായ വൈദികനെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.