‘അഴിമതി’ക്ക് വിലക്ക്; നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ 65 വാക്കുകൾ വിലക്കി പാർലമെന്റ്
അഴിമതിയെന്ന വാക്ക് പാര്ലമെന്റില് ഉപയോഗിക്കരുതെന്ന് നിര്ദേശം. ‘വിനാശപുരുഷ്’, ‘അഴിമതി’, ‘കോവിഡ് വ്യാപി’ ,സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, തുടങ്ങിയ പദങ്ങളും പാര്ലമെന്റില് ഉപയോഗിക്കരുത്. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറി ബുക്ക്ലെറ്റ് പുറത്തിറിക്കി. ഇവയൊക്കെ ഉപയോഗിച്ചാല് അത് സഭാരേഖകളില് നിന്ന് നീക്കം ചെയ്യും. 18ന് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്ദ്ദേശങ്ങള്
ഇത്തവണത്തെ പാര്ലമെന്റിന്റെ മണ്സൂണ്കാല സമ്മേളനം പതിനെട്ടിന് ആരംഭിക്കും. പാര്ലമെന്റില് ഇത്തരം വാക്കുകള് ഉപയോഗിച്ചാല് അത് രേഖകളില് നിന്ന് നീക്കുകയും ചെയ്യും. പാര്ലമെന്റില് വാദപ്രതിവാദത്തിനിടെ അംഗങ്ങള് ഇത്തരം വാക്കുകള് ഉപയോഗിക്കുന്നത് സാധാരണമാണ്. അത് മുന്നിൽ കണ്ടു തന്നെയാണ് ഇത്തരത്തിലുള്ള അറുപത്തിയഞ്ച് വാക്കുകൾ നിരോധിച്ചുകൊണ്ടുള്ള വിശദീകരണമെന്നാണ് കരുതുന്നത്. ഭരണകക്ഷികളുടെ സമര്ദ്ദത്തെ തുടര്ന്നാണ് ഇത്തരത്തിലുള്ള ഒരുനീക്കമെന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ ആരോപണം
അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്ക്കാണ് വിലക്ക്.
ലോക്സഭാ സെക്രട്ടറിയേറ്റിന്റേതാണ് വിചിത്രമായ സര്ക്കുലര്. മോദി സര്ക്കാരിന്റെ യാഥാര്ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള് വിലക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള് വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്ശിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്ലമെന്റിലെ ചര്ച്ചക്കിടെ പ്രസ്തുത വാക്കുകള് ഉപയോഗിച്ചാല് നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.
Content Highlights: Prohibition of corruption, Parliament ,ban, 65 words ,