രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; വെള്ളിയാഴ്ച്ച വീണ്ടും ഹാജരാകാന്‍ ഇ ഡി നോട്ടീസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.കേസില്‍ വീണ്ടും ഹാജരാകാന്‍ രാഹുലിന് എന്‍ഫോഴ്സ്മെന്റ് ഡഡയറക്ടറേറ്റ് നോട്ടീസ് നല്കി. വെള്ളിയാഴ്ച്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം.
ബുധനാഴ്ച്ച രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഇ ഡി ഓഫീസില്‍ ഹാജരായത്. മൂന്ന് ദിവസം ഏകദേശം മുപ്പത് മണിക്കൂര്‍ നേരമാണ് ഇ ഡി ചോദ്യം ചെയ്തത്.
ഇ ഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് 23ന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതില്‍ പ്രതിഷേധിക്കുന്നതിനിടെ എഐസിസി ഓഫീസില്‍ പൊലീസും പ്രവര്‍ത്തകരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ പാര്‍ട്ടി എംപിമാരോടും ഉടന്‍ ഡല്‍ഹിയിലെത്താന്‍ കോണഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.
നാളെ സംസ്ഥാന രാജ്ഭവനുകള്‍ ഉപരോധിക്കും. വെള്ളിയാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights – Rahul Gandhi, National Herald Case, notice to appear again on Friday