മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
Posted On September 2, 2022
0
338 Views

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കടൽക്ഷോഭത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അടുത്ത നാല് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. തമിഴ്നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ തുടരുന്നതിന്റെ കാരണം