തന്നെ ആവശ്യമില്ലാത്തവര്‍ നേരിട്ടു പറയൂ; രാജിക്ക് തയ്യാറെന്ന് ഉദ്ധവ് ഠാക്കറെ
താന്‍ രാജിക്ക് തയ്യാറെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ. മുഖ്യമന്ത്രിയായി തുടരേണ്ടെന്ന് അസംതൃപ്തരായ ഏതെങ്കിലും എംഎല്‍എ നേരിട്ടു പറഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്നും ഔദ്യോഗിക വസതിയൊഴിയാമെന്നും ഉദ്ധവ് ഠാക്കറെ പറഞ്ഞു. കോവിഡ് ബാധിതനായതിനാല്‍ ഫെയിസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഠാക്കറെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. രാജിക്കത്ത് തയ്യാറാണെന്നും ഠാക്കറെ അറിയിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നല്കുന്ന നന്ദിയുണ്ട്. മുഖ്യമന്ത്രിപദം വളരെ യാദൃച്ഛികമായാണ് എന്നിലേക്ക് എത്തിയത്. പക്ഷേ രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളാകാന്‍ തനിക്കു കഴിഞ്ഞു. ഹിന്ദുത്വ ശിവസേനയുടെ മുഖമാണ്. ഒരിക്കലും അത് ഉപേക്ഷിക്കില്ല. ഹിന്ദുത്വയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവസേനയിലെ 30 എംഎല്‍എമാര്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഠാക്കറെ ജനങ്ങളെ അഭിസംബോധന ചെയ്തത്.
താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്ന് ഗുവാഹത്തിയിലുള്ള ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പുനസ്ഥാപിക്കണമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ശിവസേന മടങ്ങിയെത്തണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Udhav Thackarey, Sivsena, Maharashtra, Resignation