ഉത്രാടത്തിന് കേരളം വാങ്ങിക്കൂട്ടിയത് 117 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം ഇത്തവണ കൊല്ലത്തിന്

ഉത്രാട ദിനത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്പന. 117 കോടി രൂപയുടെ മദ്യവില്പനയാണ് ഉത്രാട ദിനത്തില്‍ മാത്രം നടന്നത്. കഴിഞ്ഞ വര്‍ഷം 85 കോടിയുടെ വില്പന നടന്ന സ്ഥാനത്താണ് ഇത്തവണ 117 കോടി രൂപയായി കച്ചവടം ഉയര്‍ന്നത്. ഇത്തവണ തിരുവോണ ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് കച്ചവടം ഉയര്‍ന്നത്.
കൊല്ലം ആശ്രാമം മൈതാനത്തെ ബെവ്കോ ഔട്ട്ലെറ്റിലാണ് ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. ഒരു കോടി ആറുലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിനാണ് രണ്ടാം സ്ഥാനം. ഒരു കോടി രണ്ടു ലക്ഷം രൂപയാണ് വിറ്റുവരവ്. ഓണക്കാലത്തെ മൊത്തം മദ്യവില്പനയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഏഴു ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റുപോയി. നികുതിയിനത്തില്‍ 550 കോടിയാണ് ഇതില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുക. ബാറുകളിലൂടെയുള്ള വില്പനയുടെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളു.