കല്ലക്കുറിച്ചിയിലെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ റീപോസ്റ്റ് മോർട്ടം ഇന്ന്
തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലെ ശക്തി മെട്രിക് ഇൻറർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.
കല്ലക്കുറിച്ചി ജില്ലാ ആശുപത്രിയിരിക്കും രാവിലെ പോസ്റ്റ്മോർട്ടം നടത്തുന്നത്. കുടുംബത്തിൻറെ ആവശ്യപ്രകാരമാണ് മദ്രാസ് ഹൈക്കോടതി റീ പോസ്റ്റ് മോർട്ടം നടത്താൻ ഉത്തരവിട്ടത്.
വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തും. സ്കൂളിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 375 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കല്ലക്കുറിച്ചിയിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്ന സേലത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.
Content Highlights: Repost mortem , Girl , Committed suicide ,Kallakurithi