സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ന് ഡല്‍ഹിയിലെത്തും; സംഘത്തില്‍ മലയാളികളും
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ന് ഡല്‍ഹിയില്‍ എത്തും. 360 ഇന്ത്യക്കാരെയാണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി എത്തിക്കുന്നത്. സംഘത്തില്‍ മലയാളികളും ഉണ്ട്. ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തില്‍ എത്തിക്കും.
ഇന്ന് ഇവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരള ഹൗസില്‍ ഏര്‍പ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു. ഓപ്പറേഷന് കാവേരി എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷാദൗത്യം നടത്തുന്നത്.
ആദ്യ വിമാനം ഇന്നെത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് അറിയിച്ചത്. രക്ഷാദൗത്യത്തിനുള്ള ചുമതല മുരളീധരനാണ് നല്‍കിയിരിക്കുന്നത്. ജിദ്ദ കേന്ദ്രീകരിച്ചാണ് ദൗത്യം ഏകോപിപ്പിക്കുന്നത്.