സോളാര്‍ കേസ് അന്വേഷിച്ച മുന്‍ ഡിവൈഎസ്പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കായംകുളം രാമപുരം ലെവല്‍ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. രാവിലെയാണ് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്.
ട്രാക്കിന് സമീപം ഹരികൃഷ്ണന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിനുള്ളില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥനാണ് ഹരികൃഷ്ണന്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
പെരുമ്പാവൂരില്‍ ഡിവൈഎസ്പിയായിരുന്ന കാലത്താണ് സോളാര്‍ കേസില്‍ ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനായത്. സരിതയെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തത് മുതല്‍ ഇയാള്‍ വിവാദത്തിലായിരുന്നു. സോളാര്‍ കമ്മീഷനും ഹരികൃഷ്ണനെ വിമര്‍ശിച്ചിരുന്നു.