രോഹിത് ശർമക്ക് കോവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്ക് കോവിഡ്.കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ആദ്യം നടക്കുക ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റിവെക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിൽ വരുന്നയാഴ്ച തുടങ്ങുന്നത്. പരമ്പരയിൽ രോഹിതിന്റെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസം നാല് ടെസ്റ്റുകളാണ് പൂർത്തിയാക്കിയത്. ഇതിൽ 2-1 ന് ഇന്ത്യ മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെ മത്സരിക്കാനിറങ്ങുന്ന ടീം ഇന്ത്യക്ക് രോഹിത് ശർമയും കെ എൽ രാഹുലും ഇല്ലാതെ കളത്തിലിറങ്ങേണ്ടി വരുന്നത് ജയസാധ്യതയെ പോലും ബാധിച്ചേക്കും. പരിക്കേറ്റ കെ എൽ രാഹുൽ നേരത്തെ തന്നെ ടീമിൽ നിന്ന് പുറത്തായിരുന്നു.
രോഹിത് ശർമയുടെ അഭാവത്തിൽ ആരാണ് ടീമിനെ നയിക്കുക എന്ന കാര്യം ഏറെ നിർണായകമാണ്. ആദ്യ നാല് ടെസ്റ്റിലും ടീമിനെ നയിച്ച് വിരാട് കോഹ്ലിയോ ഇപ്പോഴത്തെ ഉപനായകനായി ഋഷഭ് പന്തോ ആയിരിക്കും ടീമിനെ നയിക്കുക.
ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നിരിക്കെ ആർ ടി പി സി ആർ പരിശോധനക്കായി കാത്തിരിക്കുകയാണ് ടീം. നിലവിൽ ഹോട്ടലിൽ ഐസൊലേഷനിലാണ് രോഹിത്.
ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച രോഹിത് ആദ്യ ഇന്നിംഗ്സിൽ 25 റൺസിന് പുറത്തോായിരുന്നു. ടെസ്റ്റ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് ട്വന്റി-20, ഏകദിന മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നു.
Content Highlights: Rohit Sharma Covid Positive