ആര് എസ് പി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
ജനവിരുദ്ധ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 20ന് പിണറായി ഭരണം, കെ ദുരന്തം എന്ന മുദ്രാവാക്യമുയര്‍ത്തി ആര് എസ് പി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. യു ഡി എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന്റെ ഭാഗമായാണ് ആര് എസ് പി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പാളയം എം എല്‍ എ ഹോസ്റ്റലിനു സമീപം ആശാന് സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ആര് എസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോണ്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ.അസീസ്, ബാബു ദിവാകരന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ജയകുമാര്‍, പി.ജി. പ്രസന്നകുമാര്‍, കെ.എസ്. സനല്‍കുമാര്‍, അഡ്വ.ജെ. മധു, വി. ശ്രീകുമാരന്‍ നായര്‍, ഇല്ലിക്കല്‍ അഗസ്തി, കെ.ചന്ദ്രബാബു, അഡ്വ ബി.രാജശേഖരന്, കെ.സിസിലി, എ എം സാലി, ഇടവനശ്ശേരി സുരേന്ദ്രന്, കെ.രജികുമാര്‍ പാര്‍ട്ടി നേതാക്കളായ കെ എസ് വേണുഗോപാല്‍, ഇറവൂര്‍ പ്രസന്നകുമാര്‍, ഹരീഷ് ബി നമ്പ്യാര്‍, കോരാണി ഷിബു ജോര്‍ജ്ജ് സ്റ്റീഫന്‍, അഡ്വ. ആര്. ഉണ്ണികൃഷ്ണന്, ടി.സി. അരുണ്‍, അഡ്വ.പി.പി.പ്രകാശ്, എംപി. ജോബി, കെ.രാജന്, അഡ്വ.എ.കെ.ഷിബു, ഇ കെ.മുഹമ്മദ് റഫീക്ക് എന്നിവര്‍ നേതൃത്വം നല്കി.