വിവാഹം സാമൂഹിക താല്പര്യം മുന്‍നിര്‍ത്തിയ ആചാരമാണ്; സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ആര്‍എസ്എസ്
സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ആര്‍എസ്എസ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെ വ്യക്തമാക്കി. വിവാഹം സാമൂഹിക താല്പര്യം മുന്‍നിര്‍ത്തിയ ആചാരമാണ്.
വിവാഹം നടക്കേണ്ടത് എതിര്‍ലിംഗത്തില്‍പെട്ടവര്‍ തമ്മിലാണെന്നും ഹൊസബളെ പറഞ്ഞു. ലൈംഗിക താല്പര്യം മാത്രം കണക്കിലെടുത്തു നടക്കുന്ന ഒന്നല്ല വിവാഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു.
ഇന്ത്യന്‍ കുടുംബ സങ്കല്പത്തോടു ചേരുന്നതല്ല സ്വവര്‍ഗ വിവാഹമെന്നും അതിനു നിയമസാധുത നല്‍കരുതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.