മന്ത്രിപദത്തില്‍ വീണ്ടും; സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് രാജിവെച്ച സജി ചെറിയാന് ആറു മാസത്തിനു ശേഷമാണ് മന്ത്രിസഭയില്‍ തിരികെയെത്തുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍, എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരും സജി ചെറിയാന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിഷേധ സൂചകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഗവര്‍ണര്‍ ഇന്നലെ അംഗീകരിക്കുകയാരുന്നു. ആറു മാസത്തിനു ശേഷമാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത്.