നാളെ ക്ലാസുണ്ട്! ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സെപ്റ്റംബര്‍ 24 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ശ്രീനാരായണ ഗുരു സമാധി ദിവസമായതിനാല്‍ അവധിയായിരുന്നു. കൂടാതെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കാരണം വെള്ളിയാഴ്ചയും സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
സ്കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഇനി രണ്ടു ശനിയാഴ്ചകള് കൂടി പ്രവൃത്തിദിനമായിരിക്കും. ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസ് ഉണ്ടാവുക. അതേസമയം, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഇത് ബാധകമല്ലെന്നാണ് വിവരം.