ഷാഫി ഉപയോഗിച്ച വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു
സ്ത്രീകളെ നരബലി നല്കിയ സംഭവത്തിലെ മുഖ്യ ആസൂത്രകന് മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു. 2019 മുതല് ഇയാള് ശ്രീദേവി എന്ന പേരിലുള്ള ഈ അക്കൗണ്ട് വഴിയാണ് ഭഗവല് സിങ്ങുമായി അടുപ്പമുണ്ടാക്കിയത്. ആറാം ക്ലാസു വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാള് വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ മൂന്നു വര്ഷത്തെ ചാറ്റുകള് വീണ്ടെടുത്തു.
നൂറിലേറെ പേജുകള് വരുന്ന ചാറ്റുകളുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ചാറ്റുകളിലൂടെ മറ്റാരെയെങ്കിലു ഇയാള് കുരുക്കിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാള് നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫെയ്സ്ബുക്കില് കൂടി കൂടുതല് ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില് കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള് പൊലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവര്ക്ക് ആര്ക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തില് ശ്രമിക്കുക.