എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസ്; പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍
എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തിയ സംഭവത്തില്‍ പ്രതി ഷാരൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഇയാളെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരമെങ്കിലും പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
രത്നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. മുഖത്ത് പൊള്ളലേറ്റ പാടുകളുമായി ഇയാള്‍ ചികിത്സ തേടിയെത്തിയതായിരുന്നു പ്രതി. പോലീസ് എത്തിയതോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കും.
ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്.