ശിവസേനയുടെ യഥാര്‍ത്ഥ നേതൃത്വം തനിക്കെന്ന് ഏക്നാഥ് ഷിന്‍ഡെ; ഉദ്ധവ് ഠാക്കറെയുടെ അന്ത്യശാസനം തള്ളി
ശിവസേനയുടെ യഥാര്‍ത്ഥ നേതൃത്വം തനിക്കാണെന്ന് അവകാശപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ. 34 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഉദ്ധവ് താക്കറെ വിളിച്ച പാര്‍ട്ടി യോഗം നിയമ വിരുദ്ധമാണെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. 34 എംഎല്‍എമാരുടെ പട്ടികയും ഷിന്‍ഡെ പുറത്തുവിട്ടു. പിന്തുണ അറിയിച്ചുകൊണ്ടുള്ള എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കൈമാറി.
വിമത എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തേ അന്ത്യശാസനം നല്‍കിയിരുന്നു. വൈകിട്ട് 5 മണിക്ക് ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട വിമതര്‍ പുതിയ ചീഫ് വിപ്പിനെ നിയമിക്കുകയും ചെയ്തു. നിലവിലെ ചീഫ് വിപ്പ് സുനില്‍ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെയാണ് തെരഞ്ഞെടുത്തത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്. തനിക്ക് 46 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ഇതിനിടെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നാല് എംഎല്‍എമാരുമായി പ്രത്യേക വിമാനത്തില്‍ ഗുവാഹത്തിയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയില്‍ അധികാരത്തിനായി പുതിയ നീക്കങ്ങള്‍ ബിജെപി ആരംഭിക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്.
Content Highlights: Shivsena, Udhav Thackarey, Eknath Shinde, BJP, Maharashtra