വിജയശതമാനം 99.70; എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, 68,604 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിജയശതമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 0.44 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്ലസ്. 99.9 ആണ് വിഎച്ച്എസ്ഇ വിജയശതമാനം.
കണ്ണൂര്‍(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം(98.4%). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. കുറവ് വയനാട്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം(4856 പേര്).
സേ പരീക്ഷകള്‍ ജൂണ്‍ 7 മുതല്‍ 14 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ 289 വിദ്യാര്‍ഥികളില്‍ 283പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം97.92. നാലു സെന്ററുകളില്‍ 100 ശതമാനം വിജയം.
ടിഎച്ച്എസ്എല്‍സിയില്‍ 2914 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുള്‍ എ പ്ലസ് നേടിയവര്‍288. ഫലം നാലു മണി മുതല്‍ താഴെക്കാണുന്ന വെബ്സൈറ്റുകളില്‍ അറിയാം.
www.prd.kerala.gov.in
https://results.kerala/gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
http://sslchiexam.kerala.gov.in
http://thslchiexam.kerala.gov.in
http://thslcexam.kerala.gov.in
http://ahslcexam.kerala.gov.in
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല.