ദത്തെടുക്കല്‍ ലളിതമാക്കണമെന്ന് സുപ്രിം കോടതി
ദത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ദത്തെടുക്കല്‍ പ്രക്രിയ കാര്യക്ഷമമാക്കണമെന്ന് സുപ്രീം കോടതി. ‘ദ ടെംപിള്‍ ഓഫ് ഹീലിംഗ്’ എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
രാജ്യത്ത് ലക്ഷോപലക്ഷം കുട്ടികളാണ് ദത്തിനായി കാത്തിരിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ കീഴില്‍ കുട്ടികളെ ദത്തെടുക്കാനായി നിരവധി യുവദമ്ബതിമാര് കാത്തിരിക്കുമ്ബോഴാണ് ഈ സാഹചര്യം. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് മടുപ്പുളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെ ദത്തെടുക്കാനായി മൂന്നും നാലും വര്‍ഷം കാത്തിരിക്കുന്നത് ചിന്തിക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ കെ.എം നടരാജയോട് ആരാഞ്ഞ കോടതി, ദത്തെടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്നും നിര്‍ദേശിച്ചു. ദത്തെടുക്കല്‍ സംബന്ധിച്ച എന്‍.ജി.ഒയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബെഞ്ച് ശിശുവികസന മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ. എസ് ബൊപ്പണ്ണ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് പ്രതിവര്‍ഷം 4,000 ദത്തെടുക്കലുകളാണ് നടക്കുന്നത്. ഏപ്രില്‍ 11നാണ് ദത്ത് നടപടി ലളിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായത്.