സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്തിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് പ്രത്യേക ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ സ്വപ്ന രഹസ്യ മൊഴി നല്കി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതര്‍ക്കുള്ള ബന്ധവും കോടതിയില്‍ അറിയിച്ചതായി സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും, കൂടാതെ നളിനി നാറ്റോ ഐഎഎസിനും മുന്‍ മന്ത്രി കെ ടി ജലീലിനും പങ്കുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ പോസ സമയത്താണ് ശിവശങ്കരന് തന്നെ ആദ്യമായി ഫോണില്‍ ബന്ധപ്പെട്ടെതെന്ന് സ്വപ്ന പറയുന്നു. ആ സമയം താന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നുമെന്നും ഉടന്‍ ദുബായില്‍ എത്തിക്കണമന്ന് ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്നാണ് ബാഗ് ഡിപ്ലോമാറ്റിന്റെ കൈയ്യില്‍ ബാഗ് കൊടുത്തത്. അങ്ങനെയാണ് എല്ലാം തുടങ്ങുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. കോണ്‍സുലേറ്റിലെ സ്കാനിങ് മെഷീനില്‍ ആ ബാഗ് സ്കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലായതെന്നും സ്വപ്ന മൊഴി നല്‍കിയതായി മാധ്യമങ്ങളോട് അറിയിച്ചു.
നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്നും സ്വപ്ന പറഞ്ഞു.
Content Highlights – Gold Smuggling Case, Swapna Suresh, CM Pinarayi Vijayan