കൂട്ടുകാരനുമായുണ്ടായ തര്‍ക്കത്തില്‍ വഴക്കു പറഞ്ഞു; പത്താം ക്ലാസുകാരന് അധ്യാപകനെ വെടിവെച്ചു

സഹപാഠിയുമായുണ്ടായ തര്‍ക്കത്തില്‍ വഴക്കു പറഞ്ഞ അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനായ രാംസ്വരൂപിനെ വെടിവെച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥി അധ്യാപകനെ മൂന്നു തവണ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തോക്കുമായി വിദ്യാര്‍ത്ഥി കടന്നു കളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് മാറ്റും.