സമരത്തിനൊരുങ്ങി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ.
സംസ്ഥാനത്തെ നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു.തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യമുന്നയിച്ചാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിനിറങ്ങുന്നത്. പല തവണ സമരം ചെയ്തിട്ടും ഈ മേഖലയിലെ തൊഴിൽ ചൂഷണം തുടരുകയാണ് എന്ന് പറഞ്ഞാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്.
2018 ൽ ആയിരുന്നു ഇതിന് മുമ്പ് സ്വകാര്യ ആശുപ്രതികളിലെ നഴ്സുമാർ സമരം നടത്തിയത്. അന്ന് നൽകിയ ഉറപ്പുകൾ ഒന്നും സ്വകാര്യ ആശുപത്രി അധികൃത നടപ്പാക്കിയില്ല എന്നാരോപിച്ചാണ് വീണ്ടും സമര പ്രഖ്യാപനവുമായി നഴ്സുമാർ എത്തുന്നത്.
തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കട്ടിയാണ് ഇത്തവണ സമര പ്രഖ്യാപനം. നഴ്സുമാരുടെ സഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
മൂന്ന് വർഷത്തിനിപ്പുറം സമരത്തിനിറങ്ങുമ്പോൾ നഴ്സുമാർക്ക് പൊതു സമൂഹത്തിന് മുന്നിൽ വയ്ക്കാൻ മാന്യമായ ഒരു ശമ്പള സർട്ടിഫിക്കറ്റ് പോലുമില്ലെന്നാണ് നഴ്സുമാർ പറയുന്നത്.സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം ക്രമപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ് ഇനിയും പല ആശുപത്രികളും നടപ്പാക്കിയിട്ടില്ല. 2018ൽ മുൻകാല പ്രാബല്യത്തോടെ ഇറങ്ങിയ ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ചുള്ള മിനിമം ശമ്പളം 20000 ആയിരുന്നു. എന്നാൽ അത്പോലും ലഭിക്കുന്നില്ലെന്ന് യുഎൻഎ ഭാരവാഹികൾ പറയുന്നു.
ആഗസ്റ്റ് 4 ന് സൂചനാ സമരം തുടങ്ങുമെന്ന് തൃശൂരിൽ ചേർന്ന യുഎൻഎ സംസ്ഥാന കമ്മറ്റി യോഗത്തിൽതീരുമാനമായി. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്ന ക്രമത്തിലാണ് സൂചനാ സമരം നടത്തുക . പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത പക്ഷം സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Content Highlights: Nurse, private hospital, strike.