എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. സി.സി.റ്റി.വി ദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ കമ്മീഷണർ ഓഫീസിലും മറ്റൊരാളെ കഴക്കൂട്ടം സ്റ്റേഷനിലും ചോദ്യം ചെയ്തു വരികയാണ്. അതിനിടെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
വഴിക്ക് വെച്ച് മറ്റൊരു സ്വകൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ ബോംബെറിഞ്ഞയാൾക്ക് കൈമാറി. തുടർന്ന് ഇയാൾ പിന്നീട് തിരിച്ചു പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തിയ ശേഷം പിന്നീട് വന്നാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇയാൾ സഞ്ചരിച്ചത് ചുവന്ന നിറമുള്ള സ്കൂട്ടറിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്.
Content Highlights – The police have detained two people who are suspected to be accused in the case of bombing of AKG center.