കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; കസ്റ്റഡിയിലെടുത്ത് പൊലീസ്
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സംഭവത്തില്‍ വിമുക്ത ഭടന് കൂടിയായ മണികണ്ഠനെയാണ് ഇരഞ്ഞിപ്പാലം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 29-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യൂണിഫോമില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സര്‍വകലാശാലയ്ക്ക് സമീപമുള്ള സ്കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റിയിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനിയുടെ കൂടെയെത്തിയ സുഹൃത്തുക്കളെ പ്രതി പറഞ്ഞുവിടുകയും സ്കൂള്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി
പീഡനത്തിനിരയാക്കിയതാണന്നെും പരാതിയില്‍ വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ദീര്‍ഘകാലമായി സുരക്ഷാജീവനക്കാരനായി മണികണ്ഠന് ജോലി ചെയ്യുകയായിരുന്നു. പ്രതിയെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
Content Highlights – Calicut University, Security guard molested a schoolgirl, Accused arrested