നിയമലംഘനം; റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ബസ് ആര്‍ടിഒ സ്ക്വാഡ് പിടികൂടി
പത്തനംതിട്ട റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്ക്വാഡ് പിടികൂടി. അടൂര്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് നിയമംഘനം നടത്തിയതായി കണ്ടെത്തിയ ടൂറിസ്റ്റ് ബസ് തടഞ്ഞത്. 42 കുട്ടികള്‍ ബസിലുണ്ടായിരുന്നു. അനധികൃതമായി ലൈറ്റുകളും ഫോഗ് മെഷീനും ഉണ്ടായിരുന്നതായി കണ്ടെത്തി.
ചട്ടവിരുദ്ധമായി സ്ഥാപിച്ച എല്ലാ ഫിറ്റിങ്ങുകളും നീക്കംചെയ്ത് വാഹനം ഹാജരാക്കാന്‍ ആര്‍ടിഒ നോട്ടീസ് നല്കി. പരിശോധനയ്ക്കുശേഷം വാഹനത്തിന് പിഴ ഈടാക്കുന്നതില്‍ ആര്‍ടിഒ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാന്നിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. വാഹനത്തിന് പിഴ ഈടാക്കുന്നതില്‍ ആര്‍ടിഒ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ സ്ക്വാഡ് പരിശോധന നടത്തിയത്. കോഴിക്കോട് കുന്നമംഗലത്തും വേങ്ങേരിയിലും ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.