തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സാപ്പിഴവ്
തെറ്റ് പറ്റിയെന്ന് രോഗിയുടെ ബന്ധുവിനോട് ഡോക്ടറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്ത്. കമലേശ്വരത്ത് താമസിക്കുന്ന യുവതി തൈറോയ്ഡ് ചികിത്സയ്ക്കാണ് ജനറല്‍ ആശുപത്രിയിലെത്തിയത്. തൈറോയ്ഡ് ഗ്രന്ഥിമാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.
2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്ബ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെൻട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.
തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ 50 സെന്റീ മീറ്റർ നീളമുള്ള വയർ നെഞ്ചില്‍ കുടുങ്ങി. ശ്വാസതടസം കാരണം പ്രതിസന്ധിയായതോടെ ഡോക്ടർ കൈവിട്ടു. ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ.രാജീവ് കുമാറിനെതിരെ കാട്ടാക്കട സ്വദേശി സുമയ്യ ഡി.എം.ഒയ്ക്ക് പരാതിയും നല്കി.
ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാല്‍ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്റോസ്കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.തുടർന്ന് എക്സ്റേയുമായി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചു. മറ്റാരോടും പറയരുതെന്നും മറ്റു ഡോക്ടർമാരുമായി സംസാരിച്ച്, കീ ഹോള്‍ വഴി ട്യൂബ് എടുത്ത് നല്‍കാമെന്നും ഉറപ്പ് നല്കി.
പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.ടി സ്കാനില്‍ കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നും യുവതിയുടെ പരാതിയിലുണ്ട്. തുടർചികിത്സയ്ക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ പറഞ്ഞു.
സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നു. എക്സ്റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്ബ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നത്.
വയറ് കുടുങ്ങിയത് അറിഞ്ഞിട്ടും ഡോ.രാജീവ് കുമാർ മറച്ചുവച്ചെന്നും സുമയ്യയുടെ ബന്ധു ആരോപിക്കുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഡോക്ടർ തന്നെ പണം നല്‍കിയെന്നും ബന്ധു വെളിപ്പെടുത്തി. പണം അയച്ചു നല്‍കിയതിന്റെ സ്ക്രീൻഷോട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു . രണ്ട് പ്രാവശ്യമായി 6590 രൂപ നല്‍കിയെന്നാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍.
എക്സ്റേ പരിശോധനയില്‍ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതരപിഴവ് ഉണ്ടായതില്‍ നീതി ലഭിക്കണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകളുമായെത്തിയ രോഗിയെ ഡോക്ടർ നിസാരവത്കരിച്ചത് പ്രശ്നം വഷളാക്കിയെന്നാണ് വിവരം. യഥാസമയം എക്സ്റേ എടുത്ത് വയർ കുടുങ്ങിയത് കണ്ടെത്താതെ വർഷങ്ങളോളം രോഗിയെ കയറ്റിയിറക്കി. വയർ കുടുങ്ങിയതറിയാൻ രോഗി സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതും ഗുരുതരമായ വീഴ്ചയാണ്.