പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയവര്‍ക്കെതിരെ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ബാലനീതി നിയമം അനുസരിച്ചാണ് കേസെടുത്തത്. ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാര്‍ സ്വദേശി എബിന് ബാബു എന്നിവര്‍ക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. കഴിഞ്ഞ 20-ാം തിയതി മുതലാണ് ഇവരെ കാണാതായത്.
അദീനയെ കാണ്മാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ എബിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. അദീനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്.
ഇവരെ ഉപേക്ഷിച്ചാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇത് പരിഗണിച്ച് ബാലനീതി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഇവരെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍ എസ്.ഐമാരായ എം.എസ് ഷെറി, ജോയ് മാത്യു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജ ജോര്‍ജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: Eloping, Couple, Arrested, Remanded