വൃക്കമാറ്റി വെയ്ക്കല്‍ ശസത്രക്രിയയിലെ അനാസ്ഥ; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ അയവമാറ്റ ശസ്ത്രക്രിയ നടന്ന രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. നെഫ്രോളജി. യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗായ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മരണ കാരണം അറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്ന് മന്ത്രി പറഞ്ഞു.
കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റിവെക്കാനുള്ള വൃക്ക മൂന്നു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. വൃക്ക എത്തിച്ചങ്കിലും രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിലും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിലും വീഴ്ച്ചയുണ്ടായതായാണ് വിവരം.
സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights – Death of the patient who underwent Kidney Implant surgery