ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ്; ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയാണ് ഖാലിദിനെയും കാലിദ് സെയ്ഫിയെയും കുറ്റവിമുക്തരാക്കിയത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റുചെയ്തത്.
കലാപത്തില്‍ 53ഓളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു ഉമര്‍ ഖാലിദിന്റെ അറസ്റ്റ്. ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കല്ലേറ് കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചെങ്കിലും കലാപത്തിന്റെ ഗൂഢാലോചന സംബന്ധിച്ച് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.