ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു; എകെജി സെന്റര്‍ ബോംബാക്രമണത്തില്‍ വി മുരളീധരന്
ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ എകെജി സെന്ററിലുണ്ടയതുപോലെയുള്ള സംഭവം നടക്കില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മയാണിതെന്ന് മുരളീധരന് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ താനല്ല കേരളം ഭരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരന് പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തെ പോലീസ് നിരീക്ഷണം ഇത്ര ദുര്‍ബലമാണോയെന്നും സംസ്ഥാനത്തെ പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത്ര ദുര്‍ബലമാണോയെന്നും മുരളീധരന് ചോദിച്ചു. ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല.
ഭരണമെന്നാല്‍ പ്രസ്താവനയിറക്കലും ബോര്‍ഡ് വെയ്ക്കലും മാത്രമല്ലെന്നും സൈ്വര്യജീവിതം ഉറപ്പു വരുത്തലാണെന്നും പറഞ്ഞ മുരളീധരന് അതില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും പരാജയമാണെന്നും കുറ്റപ്പെടുത്തി.
Content Highlights: V Muraleedharan. BJP, CPM, AKG Centre Attack