വാഹനങ്ങളുടെ നിറം നഗരങ്ങളിലെ താപനിലയെ സ്വാധീനിക്കുന്നു
കാർ വാങ്ങുമ്പോൾ ഈ നിറങ്ങൾ ഒഴിവാക്കിയാൽ നന്ന്

വർധിക്കുന്ന താപനിലയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനം മാത്രമാണോ ? കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ താപനിലയിലെ വര്‍ധനവും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ നിറം നഗരങ്ങളിലെ താപനിലയെ സ്വാധീനിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഇരുണ്ട പ്രതലങ്ങൾ കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്ത് താപമാക്കി മാറ്റുന്നു, അതേസമയം ഇളം നിറങ്ങൾ കൂടുതൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു
പാര്‍ക്കിങ് സ്ലോട്ടില്‍ നിന്ന് കടന്നുപോകുമ്ബോള്‍ കാറില്‍ നിന്ന് ചൂട് പുറത്തേക്ക് വരുന്നത് അനുഭവപ്പെടാറുണ്ടോ എന്നാൽ അത് തോന്നലല്ല, യഥാര്‍ത്ഥമാണ് എന്നാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ മാര്‍സിയ മാത്യാസ് പറയുന്നത്.
ഇരുണ്ട നിറങ്ങൾക്ക് ഉയർന്ന ആഗിരണശേഷിയുണ്ട് , അതായത് അവ സൗരവികിരണത്തിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നു. ഇങ്ങനെ
ആഗിരണം ചെയ്യപ്പെടുന്ന പ്രകാശോർജ്ജം പിന്നീട് താപമായി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് ഇരുണ്ട നിറമുള്ള പ്രതലം ഗണ്യമായി ചൂടാകാൻ കാരണമാകുന്നു.
വഴിയിലും പാര്‍ക്കിങ് ലോട്ടുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഇരുണ്ട നിറത്തിലുള്ള വാഹനങ്ങള്‍, ഇളം നിറത്തിലുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ താപം ആഗിരണം ചെയ്യുകയും പുറംതള്ളുകയും ചെയ്യുന്നു എന്ന് ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇത് ചുറ്റുമുള്ള വായുവിന്റെ താപനില ഉയരാൻ കാരണമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ചൂട് പുറത്തേക്ക് വരുമ്ബോള്‍ അത് മൊത്തം താപനിലയെ ബാധിക്കുന്നുണ്ട്.
മാര്‍സിയ മാത്യാസും സഹപ്രവര്‍ത്തകരും പാര്‍ക്കിങ് ലോട്ടില്‍ 5 മണിക്കൂറിലേറെ പകല്‍വെളിച്ചത്തില്‍ നിര്‍ത്തിയിട്ട കറുപ്പും വെളുപ്പും നിറമുള്ള കാറുകളുടെ ചുറ്റുമുള്ള വായു താപനില പരിശോധിച്ചിരുന്നു. കറുത്ത കാറിന് ചുറ്റുമുള്ള വായുവിന്റെ താപനില 3.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി കണ്ടെത്തി, അതേസമയം വെള്ള കാറിന് ചുറ്റുമുള്ള താപനില താരതമ്യേന കുറവായിരുന്നു.
വെള്ള നിറം സൂര്യപ്രകാശത്തിന്റെ 75%-85% വരെ പ്രതിഫലിപ്പിക്കുന്നു, ഇത് ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കറുത്ത നിറം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുകയും 5%-10% മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം കാറിന്റെ ലോഹ ഉപരിതലം വേഗത്തില്‍ ചൂടാകുന്നു, ചുറ്റുമുള്ള വായുവിന്റെ താപനില വര്‍ധിപ്പിക്കുന്നു.
ഇളംനിറത്തിലുള്ള കാറുകള്‍ ഉപയോഗിക്കുന്നത് താപം ആഗിരണം ചെയ്യുന്നത് കുറയ്ക്കുമെന്നും അതുവഴി പരിസരത്തെ വായുവിന്റെ താപനില കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ പറഞ്ഞു.ചുരുക്കി പറഞ്ഞാൽ ഇരുണ്ട നിറത്തിലുള്ള കാറുകൾ നിറഞ്ഞ ഒരു നഗരം താപ സ്രോതസ്സായി പ്രവർത്തിക്കുകായും , ഇത് ഉപരിതലത്തിനടുത്തുള്ള വായുവിന്റെ താപനില വർദ്ധിപ്പിക്കുന്നതിന് കാരണമാകുകായും ചെയ്യുന്നു….
ഇനി കാറുകള്‍ വാങ്ങുമ്ബോള്‍ ഇതുകൂടി ഒന്ന് ശ്രദ്ധിക്കണേ…