തട്ടിക്കൊണ്ടു പോയതല്ല; സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്
പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പോലീസ്. സരിത്തിനെ വിജിലന്‍സാണ് കൊണ്ടുപോയത്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് വിജിലന്‍സ് സംഘം കൊണ്ടുപോയത്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും നോട്ടീസ് നല്കിയപ്പോള് തന്നെ സരിത്ത് തങ്ങള്‍ക്കൊപ്പം വന്നതായും വിജിലന്‍സ് അറിയിച്ചു.
അന്വേഷണ സംഘത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് സംഘംം പ്രതികരിച്ചു. എന്നാല്‍ ഒരു നോട്ടീസും നല്‍കാതെയാണ് സരിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന ആരോപണവുമായി സ്വപ്ന രംഗത്തെത്തി. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണ് കൊണ്ടുപോയതെങ്കില്‍ ശിവശങ്കറിനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുക്കേണ്ടതെന്നും സ്വപ്ന പറഞ്ഞു.
ചൊവ്വാഴ്ച മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ബുധനാഴ്ച രാവിലെയും സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതികരണങ്ങള്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഫ്ളാറ്റില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി സ്വപ്ന വീണ്ടും രംഗത്തെത്തിയത്.
Content Highlights: Swapna Suresh, Sarith, Vigilance, Gold Smuggling Case